ബിവറേജസ് മദ്യഷാപ്പുകളിലും ബാറുകളിലും ഏപ്രില്‍ 21 വരെ മദ്യവില്‍പ്പനയില്ല; പകരം ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാധ്യത തേടുന്നു; സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കും

തിരുവനന്തപുരം: (www.kvartha.com 25.03.2020) രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ഏപ്രില്‍ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ 265 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്ലെറ്റുകളും അടച്ചിടും.

എന്നാല്‍ കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

Kerala shuts down liquor shops amid coronavirus, Thiruvananthapuram, News, Trending, Health, Health & Fitness, Cabinet, Family, Government-employees, Kerala

സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നു വ്യത്യസ്തമായി, കേരളത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും, ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Keywords: Kerala shuts down liquor shops amid coronavirus, Thiruvananthapuram, News, Trending, Health, Health & Fitness, Cabinet, Family, Government-employees, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?