കേരളത്തില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: യുകെ പൗരനടക്കം 21പേര്‍ക്ക് രോഗം


കേരളം (www.evisionnews.co): വിദേശത്തു പഠനത്തിന് പോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതതര്‍ 21 ആയെന്ന് ആരോഗ്യ മന്ത്രി കെ. ശൈലജ പറഞ്ഞു.

കൊവിഡ് രോഗ ബാധ തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ ട്രെയിനുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. റെയില്‍വെ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളില്‍ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതാത് സ്റ്റേഷനുകളില്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന് പോലീസിന്റെ കൂടി സഹായം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?