ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 20കാരന്‍ അറസ്റ്റില്‍; ഒരു വര്‍ഷം മുമ്പ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടയാളുടെ പീഡനത്തിനും ഇരയായതായി പെണ്‍കുട്ടിയുടെ മൊഴി; ഇയാള്‍ ഉള്‍പ്പെടെ നാലുപേരും അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 04.03.2020) ടിക് ടോക്കിലൂടെ പരിചയപ്പെട്ട 16കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച കേസില്‍ 20കാരന്‍ അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ ലാലാ(20)ണ് അറസ്റ്റിലായത്. കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനുള്ള പരിശീലനം നല്‍കാനെന്ന വ്യാജേന പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും തിരുവനന്തപുരത്തും മൂന്നാറിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇയാള്‍ മുന്‍പും പോക്സോ കേസില്‍ പിടിയിലായിട്ടുണ്ട്.
ക്യാമ്പിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ രണ്ട് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി.
ഇതിനിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി നാട്ടിലെത്തുന്നുണ്ടെന്ന് തലശ്ശേരി ഡിവൈ എസ് പിക്ക്് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന്, കൂത്തുപറമ്പ് സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് എത്തിയതോടെ പ്രമില്‍ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സാഹസികമായാണ് അന്വേഷണസംഘം കീഴ്‌പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ടിക്ടോക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ലിജില്‍ എന്നയാളും ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെയും ഇയാളുടെ സുഹൃത്തായ സന്തോഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ലിജിലിന്റെ അടുത്ത് പെണ്‍കുട്ടിയെ എത്തിച്ചതിനാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

Keywords: Kerala: 20-year old arrested in Pocso case, Kannur, News, Local-News, Molestation, Crime, Criminal Case, Police, Arrested, Remanded, Kerala.
Powered by Info News For You

Comments
Post a Comment