കോൺഗ്രസിന്റെ യുവതുർക്കി പാർട്ടി വിടുന്നു, ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം 20 എംഎൽഎമാരും ബിജെപിയിലേക്ക്, മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ, മോഡിയുമായും അമിത്ഷായയുമായും കൂടിക്കാഴ്ച നടത്തി
ഭോപ്പാൽ: (www.kvartha.com 10.03.2020) മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന കോൺഗ്രസിലെ യുവതുർക്കിയും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മകനുമായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ എത്തിയ സിന്ധ്യ മോഡിയുമായി അനൗപചാരിക ചർച്ച നടത്തിയതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നു.
സിന്ധ്യക്കൊപ്പം 20 കോൺഗ്രസ്സ് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ വന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലം പതിക്കും. നിലവിൽ ഈ 20 എംഎൽഎമാർ രഹസ്യകേന്ദ്രത്തിലാണ്.
അതിനിടെ സിന്ധ്യയെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു.
മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ പലപ്പോഴും അട്ടിമറിക്കാൻ ശ്രമിക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും സിന്ധ്യ ആണെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിൽ എ ഐ സി സി നേതൃത്വം ഇടപെടാത്തതും തന്നെ ഒതുക്കാനുള്ള ചില നേതാക്കളുടെ നീക്കത്തിലും പ്രതിഷേധിച്ചാണ് സിന്ധ്യ ബിജെപിയിൽ ചേക്കേറുന്നതെന്നാണ് സൂചന.
ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്നും സിന്ധ്യ പറഞ്ഞു. ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായാണ് സൂചന.
അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് നരോത്തം മിശ്ര നേരത്തെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങും അറിയിച്ചിരുന്നു. തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചതെന്നും ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.
രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഭിന്നതയുള്ളത്. ഇതിനിടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലില്‍ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കമല്‍നാഥ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ പോര് രൂക്ഷമായിരുന്നു. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ്വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനാല്‍ കലാപക്കൊടിയുയര്‍ത്തുന്ന ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്.
അതേ സമയം എംഎല്‍എമാരെ മാറ്റിയ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും കമല്‍നാഥ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്.
രാഹുൽഗാന്ധി എ ഐ സി സി പ്രസിഡന്റ് ആയശേഷം രൂപീകരിച്ച യങ് ലീഡേഴ്‌സ് സ്‌ക്വഡിന്റെ ചുമതല സിന്ധ്യക്കായിരുന്നു. കോൺഗ്രസിലെ യുവതുർക്കി എന്നായിരുന്നു സിന്ധ്യ അറിയപ്പെട്ടിരുന്നത്.
Summary, Jyotiraditya Scindia Meets PM, 20 Congress MLAs Prep Exit In Madhya Pradesh

Powered by Info News For You

Comments
Post a Comment