അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് 20ന് അബുദാബിയില്‍

അബുദാബി (www.evisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് സോക്കര്‍ ഫെസ്റ്റ് സീസണ്‍ അഞ്ച് അബുദാബി അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ കൂട്ടായ്മയുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ചെയര്‍മാനും സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ഡിപിഎച്ച് ഗ്രൂപ്പ് എംഡി ലത്തീഫ് കുറ്റിക്കോല്‍, സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാന്‍സ് ഹെഡ് ശാഹുല്‍ കൈനിക്കര, എച്ച്ആര്‍ ഹെഡ് ഹാഷിര്‍ നജീബ്, കൂട്ടായ്മയുടെ ബോര്‍ഡ് അംഗങ്ങളായ സെഡ്.എ മൊഗ്രാല്‍, റാഷിദ് എടത്തോട്, സെക്രട്ടറി തസ്ലിം ആരിക്കാടി, സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ സാബിര്‍ ജര്‍മന്‍, കോഓര്‍ഡിനേറ്റര്‍ മഹ്റൂഫ് ബെവിഞ്ച, റഫീഖ് കുമ്പള സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?