കൊറോണ: നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ പത്തനംതിട്ടയിലെ യുവാവിനെ കണ്ടെത്തി; 2വയസുള്ള കുട്ടി കൂടി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി

പത്തനംതിട്ട: (www.kvartha.com 10.03.2020) കൊറോണ ബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി. റാന്നിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ യുവാവിനെ വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്.

കൊറോണ ബാധ സ്ഥിരീകരിക്കുന്നതിനുള്ള രക്ത പരിശോധന നടത്താന്‍ യുവാവ് വിസമ്മതിച്ചിരുന്നു. ഇതിനിടെ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോഴാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. പത്തനംതിട്ടയില്‍ രണ്ടുവയസുള്ള ഒരു കുട്ടിയെക്കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Man flees from isolation ward in Pathanamthitta; traced from home later, Pathanamthitta, News, Trending, Health, Health & Fitness, Health Minister, Missing, Hospital, Treatment, Press meet, Punishment, Kerala

അതേസമയം, കോഴിക്കോട് കക്കൂരില്‍ കൊറോണയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇറ്റലിയില്‍ നിന്ന് ദുബൈ വഴി കൊച്ചിയിലെത്തിയ മൂന്നു വയസുകാരന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആറായി. വിവിധ ജില്ലകളില്‍ 1116 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 149 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 967 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

Keywords: Man flees from isolation ward in Pathanamthitta; traced from home later, Pathanamthitta, News, Trending, Health, Health & Fitness, Health Minister, Missing, Hospital, Treatment, Press meet, Punishment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?