കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

തിരുവനന്തപുരം : (www.kvartha.com 16.03.2020) കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ആണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ഊളംപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ അതീവ സുരക്ഷാ വാര്‍ഡില്‍ തിരുവനന്തപുരം സ്വദേശിയായ 46 വയസുകാരനെ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

Covid-19: Ambulance driver treated at Mental Health Center, Thiruvananthapuram, News, Health, Health & Fitness, hospital, Treatment, Patient, Ambulance, Kerala

അവിടെ നിന്നും മാനസികപ്രശ്നങ്ങള്‍ കാട്ടിയ ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി ജനറല്‍ ആശുപത്രി അധികൃതര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനു കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ പിക്കു സമീപമുളള ഐ സി യൂണിറ്റിനെ പ്രത്യേക വാര്‍ഡാക്കി മാറ്റി ചികിത്സ നല്‍കുകയായിരുന്നു. നേരത്തെ ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വെള്ളനാട് സ്വദേശിക്കു കോവിഡ് ബാധയുണ്ടെന്ന് ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണു ഡ്രൈവര്‍ക്ക് അസ്വസ്ഥത ഉണ്ടായത്. കോവിഡ് വൈറസ് സ്ഥിരീകരിച്ച ആള്‍ക്കൊപ്പം യാത്ര ചെയ്ത തനിക്കും വൈറസ് ബാധ ഏറ്റിട്ടുണ്ടാകാം എന്ന ആശങ്കയിലാണ് ഇയാള്‍. ആശുപത്രി സൂപ്രണ്ട് എന്‍ അനില്‍കുമാര്‍, ഡോ. പ്രീതി, ഡോ. അരുണ്‍ ബി നായര്‍ എന്നിവരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഇയാള്‍.

Keywords: Covid-19: Ambulance driver treated at Mental Health Center, Thiruvananthapuram, News, Health, Health & Fitness, hospital, Treatment, Patient, Ambulance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?