മനസില്‍ ശുദ്ധിയുള്ളവര്‍ക്ക് കൊവിഡ് 19 ബാധിക്കില്ല: വിചിത്ര പ്രസ്താവനയുമായി രജിത് കുമാര്‍
കൊച്ചി (www.evisionnews.co): മനസില്‍ ശുദ്ധിയുള്ളവര്‍ക്ക് കൊവിഡ് 19 വരില്ലെന്ന് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍നിന്നും പുറത്തായ മത്സരാര്‍ത്ഥി രജിത് കുമാര്‍. തനിക്ക് കൊവിഡ് പേടിയില്ലെന്നും രജിത് കുമാര്‍ വിമാനത്താവളത്തിലെത്തിയ ഉടനെ പ്രതികരിച്ചു. മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ ബാധിക്കുന്നതെന്നും രജിത് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അധ്യാപകനായ രജിത് കുമാര്‍ മുമ്പും ഇത്തരത്തില്‍ വിചിത്ര പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
അതേസമയം, രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ എറണാകുളം ജില്ലാ കളക്ടര്‍ കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. രജിതിനെ സ്വീകരിക്കാന്‍ നിരവധിപ്പേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്.
Powered by Info News For You
Comments
Post a Comment