കോവിഡ്-19; പള്ളികളില്‍ ജുമുഅ നിസ്‌കാരം നടത്താന്‍ പാടില്ലെന്ന് കാസര്‍കോട് പോലീസ്
കാസര്‍കോട്: (https://ift.tt/2UlLPHV) കോവിഡ്-19 കാസര്‍കോട്ട് രണ്ടാമതൊരാളിലും സ്ഥിരീകരിച്ചതോടെ പള്ളികളില്‍ ജുമുഅ നിസ്‌കാരം നടത്താന്‍ പാടില്ലെന്ന് കാണിച്ച് കാസര്‍കോട് പോലീസ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്ക് കത്ത് നല്‍കി. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുള്ളതായി പോലീസ് ചീഫ് പി എസ് സാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ജുമുഅ നിസ്‌കാരം നടത്തുവാന്‍ പാടില്ലെന്നും ആളുകളെ കൂട്ടംകൂട്ടി പ്രാര്‍ത്ഥന നടത്തുവാന്‍ പാടില്ലെന്നും നിസ്‌കാരം കഴിവതും അവരവരുടെ വീട്ടില്‍ തന്നെ നടത്തുവാന്‍ നിര്‍ദേശം നല്‍കണമെന്നും പോലീസ് വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജുമുഅ നിസ്‌കാരം പാടില്ലെന്ന് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ ഭീതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഘോഷപരിപാടികളും മറ്റും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മതപരമായ പരിപാടികളും ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19; Jumua banned in Masjid
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment