കോവിഡ്-19: കേന്ദ്ര സര്‍വ്വകലാശാല ലാബുകളെയും വൈറസ് പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് എ ജി സി ബഷീര്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു
കാസര്‍കോട്: (https://ift.tt/3aegugL) കോവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് വൈറസ് പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.
ജില്ലയിലുള്ള കേന്ദ്ര സര്‍വ്വകലാശാലയുടെ ലാബുകളെയും വൈറസ് പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് എ ജി സി ബഷീര്‍ കത്തില്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രാധമിക പരിശോധനയ്ക്കാവശ്യമായ ഇ സി ആര്‍ യന്ത്രം സര്‍വ്വകലാശാലയില്‍ ലഭ്യമാണ്. പരിശോധനയ്ക്കാവശ്യമായ അത്യാധുനിക ബയോ സേഫ്റ്റി ക്യാബിനറ്റിന്റെ സൗകര്യവും ഇവിടെയുണ്ട്. ഇത് ഫലപ്രദമായി ഉപോയോഗിക്കാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ കോഴിക്കോട് ലാബിനെയാണ് ജില്ലയിലെ കൊറോണ സ്ഥിരീകരിക്കാന്‍ വേണ്ടി ആശ്രയിക്കുന്നത്. ഇത് പലപ്പോഴും കാലതാമസം വരുത്തുന്നു. കേന്ദ്ര സര്‍വ്വകലാശാലയിലെ ലാബ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ കൃത്യമായി വളരെ എളുപ്പത്തില്‍ പരിശോധനാ ഫലം ലഭ്യമാക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നും എ ജി സി ബഷീര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, AGC Basheer demands to use Central University lab for Covid-19 testing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment