കോവിഡ്-19; യുഎസ്സില്‍ അടുത്ത രണ്ടാഴ്ച മരണനിരക്ക് കൂടുമെന്നും രോഗം നിയന്ത്രണ വിധേയമാകണമെങ്കില്‍ ജൂണ്‍ ഒന്നാകുമെന്നും ട്രംപ്
വാഷിങ്ടണ്‍: (https://ift.tt/39tfvYQ) അമേരിക്കയില്‍ കൊറോണ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 264 പേരാണ് യുഎസില്‍ ഞായറാഴ്ച മരിച്ചത്.
ഇതിനിടെ കൊറോണമഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണകക്കിന് പേര്‍ രോഗബാധിതരാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ അന്തോണി ഫൗസി സി എന്‍ എന്‍ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ട്രംപിന്റെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്സിലെ പ്രമുഖ അംഗം കൂടിയാണ് അന്തോണി ഫൗസി.
ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,21,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Keywords: News, World, Washington, America, Donald-Trump, Death, Diseased, Covid-19; USA Death Toll Rises in Next Two Weeksഇതിനിടെ കൊറോണമഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണകക്കിന് പേര്‍ രോഗബാധിതരാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ അന്തോണി ഫൗസി സി എന്‍ എന്‍ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ട്രംപിന്റെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്സിലെ പ്രമുഖ അംഗം കൂടിയാണ് അന്തോണി ഫൗസി.
ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,21,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment