കൊവിഡ് 19; ഏപ്രില്‍ എട്ടുവരെ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം

കൊച്ചി: (www.kvartha.com 23.03.2020) കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ എട്ടുവരെ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമാവും ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ പരിഗണിക്കുക. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നും നിര്‍ദേശം നല്‍കിയിരുന്നു.

കോടതിക്കകത്ത് ജീവനക്കാരെ അല്ലാതെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കാണുകയും ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനമായത്.

Kochi, News, Kerala, High Court of Kerala, Coronavirus, Closed, Message, COVID19, Chief Minister, Pinarayi vijayan, Covid 19; High Court closed till April 8

Keywords: Kochi, News, Kerala, High Court of Kerala, Coronavirus, Closed, Message, COVID19, Chief Minister, Pinarayi vijayan, Covid 19; High Court closed till April 8


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?