കോവിഡ്-19: ഗുരുവായൂര്‍ ക്ഷേത്രത്തിലും ജാഗ്രതാ നിര്‍ദേശം; ഹസ്തദാനം ഒഴിവാക്കാനും കൈകൂപ്പി അഭിവാദ്യം ചെയ്യാനും നിര്‍ദേശം; കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് വെള്ളവും സോപ്പ് ലായനിയും; സംശയം തോന്നിയാല്‍ ഉടനടി പരിശോധന; മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം
ഗുരുവായൂര്‍: (www.kvartha.com 10.03.2020) കൊറോണ വൈറസ് ബാധ കേരളത്തില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും കോവിഡ്-19 ജാഗ്രതാ നിര്‍ദേശം. ഉത്സവം പ്രമാണിച്ച് കൂടുതല്‍ ഭക്തര്‍ എത്തുന്ന കിഴക്കേനടയില്‍ മുഴുവന്‍ സമയവും രണ്ടു ഡോക്ടര്‍മാരുടെ സേവനമുണ്ടാകും.
ഭക്തര്‍ തമ്മില്‍ ഹസ്തദാനം ഒഴിവാക്കാനും പകരം കൈകൂപ്പി അഭിവാദ്യം ചെയ്യാനുമാണ് പ്രധാന നിര്‍ദേശം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനായി വെള്ളവും സോപ്പ് ലായനിയും തയാറാക്കിയിട്ടുണ്ട്. സംശയം തോന്നിയാല്‍ ഉടനടി പരിശോധിക്കും. രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കോവിഡ്-19 പ്രതിരോധിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ എസ് വി ശിശിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലു നടകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. ദേവസ്വം ജീവനക്കാര്‍ക്ക് എന്‍-95 മാസ്‌കുകള്‍ നല്‍കും. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കും. പ്രതിരോധ നടപടികള്‍ക്കാവശ്യമായ തുക ആവശ്യാനുസരണം നല്‍കാന്‍ നടപടി സ്വീകരിച്ചതായും ദേവസ്വം അധികൃതര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇതുവരെ ആറു കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇറ്റലിയില്‍ നിന്നും എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

Keywords: Covid-19; Pilgrims instruction to Guruvayoor temple, Guruvayoor Temple, News, Health, Health & Fitness, Warning, Press meet, Patient, Kerala.
Powered by Info News For You

Comments
Post a Comment