കോവിഡ്-19: ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിലച്ചു, ആര്‍ട്ട് പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് അച്ചടി മേഖലയില്‍ പ്രതിസന്ധി രൂക്ഷം

കാസര്‍കോട്: (https://ift.tt/2Tq7VJS) ചൈനയില്‍ തുടങ്ങി ലോക വ്യാപകമായി പടരുന്ന കോവിഡ്-19 (കൊറോണ) അച്ചടി മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ പ്രധാന പേപ്പര്‍, മഷി, അസംസ്‌കൃത വസ്തുക്കളുടെ നിര്‍മ്മാതാക്കളായ ചൈനയില്‍ നിന്നുള്ള ചരക്ക് നീക്കം ദിവസങ്ങളായി നിലച്ചിരിക്കുകയുമാണ്. ആര്‍ട്ട് പേപ്പറിനാണ് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നത്. ഈ അവസരം മുതലെടുത്തു കൊണ്ട് ആര്‍ട്ട് പേപ്പര്‍ ഉത്പാദിപ്പിക്കുന്ന കൊറിയ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ ഉയര്‍ന്ന വില ലഭിക്കുന്ന യു എസ്, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാത്രമായി കയറ്റുമതി കേന്ദ്രീകരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്ത്യയില്‍ ആര്‍ട്ട് പേപ്പര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കൊന്നും കരാര്‍ അനുസരിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പേപ്പര്‍ നല്‍കാന്‍ കഴിയുന്നില്ല. പൊതുമേഖലയിലുള്ള എച്ച് എന്‍ എല്‍ അടക്കം പല ന്യൂസ് പേപ്പര്‍ മില്ലുകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ പത്രങ്ങള്‍ അച്ചടിക്കുന്ന ന്യൂസ് പ്രിന്റ് കടലാസുകളുടെ ലഭ്യതയിലും വലിയ ക്ഷാമം നേരിടുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അച്ചടി വ്യവസായം വലിയ തകര്‍ച്ച നേരിടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍ട്ട് പേപ്പറുള്‍പ്പെടെ പല പേപ്പറുകള്‍ക്കും അപ്രതീക്ഷിതമായി വില വര്‍ദ്ധിച്ചതിനാല്‍ നേരത്തെ ഏറ്റെടുത്ത ജോലികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പ്രസുടമകള്‍ വലയുകയാണെന്നും കൊറോണ വൈറസിന്റെ മറവില്‍ വില വര്‍ദ്ധിപ്പിക്കുന്നതിനായി പൂഴ്ത്തിവയ്പും നടക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെ പി എ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ് മദ്, സെക്രട്ടറി വി ബി അജയന്‍, ട്രഷറര്‍ ടി പി അശോക് കുമാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, Covid-19; Printing sector in trouble


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?