കോവിഡ്-19: സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ മാത്രമാകുന്നുവെന്ന് എസ് ഡി പി ഐ
കാസര്‍കോട്: (https://ift.tt/3dAiySx) കൊറോണ എന്ന മഹാമാരിയെ ഇല്ലാതാകുന്നതിന് വേണ്ടി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാതെ പൊറുതിമുട്ടുകയാണ്. റോഡില്‍ ഇറങ്ങിയാല്‍ പൊതുജനത്തെ നിയമപാലകര്‍ തല്ലിചതയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പൊതുജനം പട്ടിണികിടന്ന് മരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.
കലക്ട്രേറ്റില്‍ നിന്നും പാസുകള്‍ വാങ്ങി കടകള്‍ക്കും, മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ പോലും ജാഗ്രതയുടെ പേരില്‍ പോലീസ് തല്ലുന്ന സാഹചര്യമാണുളളത്. അതു കൊണ്ട് എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടും വിട്ടുവീഴ്ചകള്‍ ചെയ്യാതെയും ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതില്‍ പോലീസ് സഹകരിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാര്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ സാധനങ്ങള്‍ പ്രസ്താവനയില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. റേഷന്‍ കടകളിലെത്തിയവരെ പോലീസ് ഭയപ്പെടുത്തുകയും, ചീത്ത വിളിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. റേഷന്‍ കട തുറക്കുന്നത് പട്ടിണി മാറ്റാന്‍ വേണ്ടിയാണെന്നും എസ് ഡി പി ഐ ജില്ലാ സെക്രട്ടേറിയേറ്റ് പറഞ്ഞു.
Keywords: Kasaragod, Kerala, News, SDPI, Government, Police, Covid-19, SDPI on Covid-19 Govt. announcements

Powered by Info News For You

Comments
Post a Comment