കൊവിഡ് 19; ഒമാന്‍ എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെക്കുന്നു
മസ്‌കറ്റ്: (www.kvartha.com 29.03.2020) കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതല്‍ നിര്‍ത്തിവെക്കും. മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ സുല്‍ത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു.
അതേസമയം മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരും. ഒമാന്‍ ദേശിയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ മാര്‍ച്ച് 29 ഉച്ച മുതല്‍ മസ്‌കറ്റിലേക്കും പുറത്തേക്കും ഉള്ള എല്ലാ യാത്രാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. അതോടൊപ്പം മുസന്ദം ഗവര്‍ണറേറ്റിലേക്കും തിരിച്ചു മസ്‌കറ്റിലേക്കും ഒമാന്‍ എയര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ സാധാരണ രീതിയില്‍ തുടരുമെന്നും ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ അസീസ് അല്‍ റൈസി വ്യക്തമാക്കി. കൂടാതെ ഒമാന്‍ എയറിന്റെ ചരക്ക് നീക്കങ്ങള്‍ സാധാരണ ഗതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
Keywords: Muscat, News, Gulf, World, Flight, COVID19, Oman, Suspends, Coronavirus, Oman air, Covid 19; Oman suspends domestic, international flights

Powered by Info News For You

Comments
Post a Comment