കൊവിഡ്-19: പ്രതിരോധം എന്ന നിലയില്‍ മലേറിയക്കുള്ള മരുന്ന് ഉപയോഗിക്കാന്‍ അനുമതി; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്റ്റോക്കുണ്ടെന്ന് ഡ്രഗ് കണ്‍ട്രോള്‍

ന്യൂഡെല്‍ഹി: (https://ift.tt/2wuvb0K) പ്രതിരോധം എന്ന നിലയില്‍ മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കൊവിഡ് രോഗത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം. കൊവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ തുടരുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ മരുന്ന് എന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാം. മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു.

News, National, India, COVID19, Diseased, Health, Drugs, Covid-19 ICMR Recommends Hydroxy Chloroquine as Preventive Treatment

സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്ന സമയത്തും മരുന്ന് ഫലം ചെയ്ത മുന്നനുഭവം കൂടി കണക്കിലെടുത്താണ് ശുപാര്‍ശ. മലേറിയാരോഗത്തിന്റെ ചികിത്സക്കും മുന്‍കരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.

എന്നാല്‍, പതിനഞ്ച് വയസ്സിന് താഴെ ഉള്ളവര്‍ക്കും കണ്ണുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരും മരുന്ന് ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്റൈന്‍ തുടരണമെന്ന് വ്യക്തമാക്കി.

Keywords: News, National, India, COVID19, Diseased, Health, Drugs, Covid-19 ICMR Recommends Hydroxy Chloroquine as Preventive Treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?