കൊവിഡ് 19; സൗദിയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, എല്ലാ ഉത്തരവുകളും പ്രാബല്യത്തില്‍
റിയാദ്: (www.kvartha.com 16.03.2020) സൗദിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 118 ആയതോടെ രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ഉത്തരവുകളും തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 16 ദിവസത്തേക്ക് രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചു. ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേരത്തെ തീരുമാനിച്ച വിദൂര സ്മാര്‍ട്ട് ക്ലാസുകളും തുടരും.
സൗദിയിലെ മുഴുവന്‍ മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും അടയ്ക്കാന്‍ മുനിസിപ്പല്‍ ഗ്രാമീണ മന്ത്രാലയം ഉത്തരവിട്ടു. അതേസമയം അവശ്യവസ്തുക്കള്‍ ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം വിലക്കില്ല. കൂടുതല്‍ ആളുകള്‍ ഏറെ സമയം ചെലവഴിക്കുന്ന സ്ഥലങ്ങള്‍ എന്നുള്ള നിലക്കാണ് മാളുകള്‍ക്കെതിരായ നടപടി. വിപണിയില്‍ അവശ്യവസ്തുക്കളെല്ലാം ലഭ്യമാണെന്നും ഇറക്കുമതി തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ജോലി സ്ഥലങ്ങളില്‍ പരമാവധി ജോലികള്‍ വീടുകളില്‍ നിന്നും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കാനും കഴിയുന്നത്ര ജീവനക്കാരുടെ എണ്ണം ഈ സമയത്ത് കുറക്കണമെന്നും സ്വകാര്യ കമ്പനികളോടും ഭരണകൂടം നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും ആരോഗ്യ പ്രയാസം ഉള്ളവര്‍ക്കും നിര്‍ബന്ധമായും ലീവ് അനുവദിക്കണമെന്നും അറിയിച്ചു.
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാവിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. കൂടാതെ അന്വേഷണങ്ങള്‍ ഫോണ്‍ വഴി മാത്രമായി പരിമിതപ്പെടുത്തി.
രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനിശ്ചിത കാലത്തേക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം സ്ഥാപനത്തില്‍ വെച്ച് തന്നെ കഴിക്കുന്നത് നിരോധിച്ചു. പാര്‍സല്‍ സംവിധാനം മാത്രമാണ് അനുവദിക്കുക. അതേസമയം 24 മണിക്കൂറും ഭക്ഷ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും.
രാജ്യത്ത് പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാമ്പ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചു. കൂടാതെ പൊതു ഇടങ്ങളിലും ആളുകള്‍ ഒത്തു ചേരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. വിദേശത്ത് നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം. രോഗബാധയില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഇവരെ വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം.
Keywords: Riyadh, News, Gulf, World, Health, Covid 19, Restrictions, Covid 19; Strong restrictions were imposed on the Saudi

Powered by Info News For You

Comments
Post a Comment