കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചു; അഡ്വ. നൂര്‍ബിന റഷീദിനെതിരെ കേസ്

കോഴിക്കോട്: (https://ift.tt/3dC2eAH) കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദിനെതിരെ പോലീസ് കേസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ ചേവായൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നൂര്‍ബിന റഷീദിന്റെ മകളുടെ നിക്കാഹില്‍ 50ലധികം പേര്‍ പങ്കെടുത്തുവെന്നും അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മകന്‍ നിക്കാഹില്‍ പങ്കെടുത്തുവെന്നുമാണ് പരാതി. എന്നാല്‍ തന്നെ ആരോ കരിവാരിത്തേക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നാണ് നൂര്‍ബിന പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് നിക്കാഹ് ലളിതമായാണ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

Kozhikode, Kerala, News, COVID-19, case, Police, Women, Minister, Case against Adv. Noorbina Rasheed for violating covid-19 ordersഅടുത്ത ബന്ധുക്കള്‍ പോലും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ഹാളില്‍ നടത്താതെ വീട്ടിലാണ് നടത്തിയത്. അമേരിക്കയില്‍ മകന്‍ താമസിക്കുന്ന പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്വാറന്റൈന്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും നൂര്‍ബിന പറയുന്നു.


Keywords: Kozhikode, Kerala, News, COVID-19, case, Police, Women, Trending, Top-Headlines, Case against Adv. Noorbina Rasheed for violating covid-19 orders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?