സുരക്ഷാ സൗകര്യങ്ങളില്ല: അഞ്ചരക്കണ്ടി കൊവിഡ് 19 ട്രീറ്റ്‌മെന്റ് കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ ആശങ്കയില്‍
കണ്ണൂര്‍: (www.kvartha.com 30.03.2020) കൊവിഡ് രോഗികള്‍ കൂടി വരുമ്പോഴും സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് പരാതി. പുതുതായി തുടങ്ങിയ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയ അഞ്ച് നഴ്‌സുമാരാണ് ജീവന് ഭീഷണി നേരിടുന്നത്. ഇവിടെ നിലവില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ കൊവിഡ് രോഗ ബാധയുള്ളവരും മറ്റുള്ളവര്‍ രോഗലക്ഷണങ്ങളുള്ളതിനാല്‍ നിരീക്ഷണത്തിലുള്ളവരുമാണ്.
ഇവരെ ശുശ്രൂഷിക്കാനായി ആരോഗ്യ വകുപ്പ് അഞ്ച് നഴ്‌സുമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍ ഇവിടേക്ക് ചിലപ്പോഴൊക്കെ വന്നു പോകുമല്ലാതെ സ്ഥിരം നില്‍ക്കാറില്ല. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ രോഗികളെ പരിപൂര്‍ണമായും ഒഴിപ്പിച്ചാണ് അഞ്ചരക്കണ്ടിയില്‍ കൊവിഡ് 19 ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയിട്ടുള്ളത്.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നാം നിലയിലാണ് നഴ്സുമാര്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. വെറും കൈയുറയും മുഖാവരണവും മാത്രമേയുള്ളൂ... മാത്രമല്ല കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ചെറിയ കൈ കുഞ്ഞുങ്ങള്‍ വരെയുള്ള നഴ്‌സുമാരെയാണ് ഇത്തരം അപകടസന്ധിയിലേക്ക് കടത്തിവിടുന്നത്. വളരെ ധൃതി പിടിച്ചാണ് കൊവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററുണ്ടാക്കാന്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവിടെ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും ചേര്‍ന്നാണ് ശുചീകരിച്ച് വാര്‍ഡൊരുക്കിയത്.
നേരത്തെ ജീവനക്കാരുടെ സമരം കാരണം ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചരക്കണ്ടിയിലെ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇനിയും രോഗികള്‍ വരുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ നഴ്‌സുമാരെ നിയോഗിക്കുകയും അവര്‍ക്ക് മറ്റിടങ്ങളില്‍ ഏര്‍പ്പെടുത്തിയതുപോലെ പ്രൊട്ടക്ഷന്‍ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Keywords: Complaint against Anjarakkandi medical college Covid-19 treatment, Kannur, News, Trending, Medical College, hospital, Treatment, Nurse, Allegation, Health, Health & Fitness, District Collector, Kerala.

Powered by Info News For You

Comments
Post a Comment