കൊവിഡ് 19; സൗദിയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ വീണ്ടും താക്കീത് നല്‍കി അധികൃതര്‍


റിയാദ്: (www.kvartha.com 18.03.2020) കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ വീണ്ടും താക്കീത് നല്‍കി അധികൃതര്‍. മന്ത്രാലയത്തിന്റേതല്ലാത്തല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. അടിസ്ഥാന രഹിതമായ വാര്‍ത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി ഇക്കാര്യം അറിയിച്ചത്. കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സൗദിയില്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്.

Riyadh, News, Gulf, World, Fake news, Ministry of Health, Covid 19, Press meet, Health, Warning, Fake, Covid 19; Saudi Ministry of Health warning for fake news

Keywords: Riyadh, News, Gulf, World, Fake news, Ministry of Health, Covid 19, Press meet, Health, Warning, Fake, Covid 19; Saudi Ministry of Health warning for fake news


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?