കൊവിഡ് 19; ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: (www.kvartha.com 11.03.2020) ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കൊറോണ വൈറസ് ബാധ (കൊവിഡ് 19) സ്ഥിരീകരിച്ചു. മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചതായി മന്ത്രി തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ച നദീന്‍. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കം സംരക്ഷണം ഉറപ്പുവരുത്തുന്നതായിരുന്നു നിയമം. മന്ത്രിയ്ക്ക് എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവിദഗ്ധര്‍ ആരംഭിച്ചു.

London, News, World, Health, Health Minister, Nadine Dorries, Covid 19, Junior UK health minister tests positive for Covid 19

അതേസമയം മന്ത്രിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടനില്‍ 370 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേരാണ് കൊറോണ ബാധിയെ തുടര്‍ന്ന് മരിച്ചത്.

Keywords: London, News, World, Health, Health Minister, Nadine Dorries, Covid 19, UK Health Minister Nadine Dorries tests positive


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?