ബഹ്റൈനില്‍ ഒരു കൊവിഡ് 19 മരണം കൂടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

മനാമ: (www.kvartha.com 23.03.2020) രാജ്യത്ത് ഒരു കൊവിഡ് 19 മരണം കൂടി. 51 വയസുള്ള സ്വദേശി വനിതയാണ് മരണത്തിനു കീഴടങ്ങിയതെന്നു ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റ് വഴി വ്യക്തമാക്കി. ഇതോടുകൂടി ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ ബഹ്‌റൈനില്‍ ഒരു സ്വദേശി വനിതയും ദുബൈയില്‍ രണ്ടുപേരും മരിച്ചിരുന്നു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴ് വരെ അടച്ചിടണമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം വകുപ്പ് മന്ത്രി സയ്യദ് അല്‍ സയാനി നിര്‍ദേശിച്ചു. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്കുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം വിവിധ ആവശ്യങ്ങള്‍ക്കായി ഇറാനില്‍ പോയി അകപ്പെട്ട സ്വദേശികളുടെ രണ്ടാമത്തെ ബാച്ച് യാത്രക്കാരെ തിങ്കളാഴ്ച പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രെട്ടറി ഡോ. വാലിദ് അല്‍ മന്ന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും യാത്രക്കാരെ ഇവിടെ എത്തിക്കുകയെന്നും, ഇവരെ നിരീക്ഷണത്തിനായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ബഹ്റൈനില്‍ 183 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതേസമയം 149 പേര്‍ പൂര്‍ണ്ണമായും സുഖംപ്രാപിച്ചു ആശുപത്രി വിട്ടു. ഇതുവരെ 23206 പേരെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Manama, News, Gulf, World, Covid 19, Death, Coronavirus, Bahrain, Report, Treatment, Bahrain reports second coronavirus death

Keywords: Manama, News, Gulf, World, Covid 19, Death, Coronavirus, Bahrain, Report, Treatment, Bahrain reports second coronavirus death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?