ഒമാനില്‍ മലയാളിക്കുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മസ്‌കറ്റ്: (www.kvartha.com 20.03.2020) ഒമാനില്‍ മലയാളിക്കുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ സ്ഥിരതാമസക്കാരനായ ഒരു മലയാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ഒമാനില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി. സലാലയില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകം കനത്ത ജാഗ്രതയില്‍ തുടരുകയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് ഉയര്‍ന്നതോടെയാണ് മരണസംഖ്യ 10,049 ആയത്. ആഗോള തലത്തില്‍ ഇതുവരെ 2,45,671 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 88,441 പേര്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്.

Muscat, News, Gulf, World, Health, Treatment, Covid 19, Malayali, Native, Report, Malayali has been confirmed with covid 19 in Oman

Keywords: Muscat, News, Gulf, World, Health, Treatment, Covid 19, Malayali, Native, Report, Malayali has been confirmed with covid 19 in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?