കോവിഡ്-19; കാസര്‍കോട് ഇന്ത്യയിലെ ഹോട്ട്സ്പോട്ട്

ന്യൂഡല്‍ഹി: (https://ift.tt/3dC2eAH) കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏറ്റവും അപകടമായ രീതിയില്‍ കോവിഡ് ബാധിച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോടും. രാജ്യത്തുണ്ടാക്കിയ 'ഹോട്ട്‌സ്‌പോട്ട്' ലിസ്റ്റില്‍ യു പി നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവയും ഉള്‍പെട്ടു. ഇവിടെയും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്‌സ്‌പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Kasaragod, Kerala, News, New Delhi, Top-Headlines, Trending, Kasaragod Turns Into New Coronavirus Hotspot

82 കോവിഡ് രോഗികളാണ് കാസര്‍കോട്ടുള്ളത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വിടുന്നതിനുമുള്ള ദ്രുത നടപടികള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഇതു മുന്നോട്ടുകൊണ്ടുപോകുന്നുമുണ്ട്. ഇതനുസരിച്ചാവും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ മുന്നോട്ട് പോവുകയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.


Keywords: Kasaragod, Kerala, News, New Delhi, Top-Headlines, Trending, Kasaragod Turns Into New Coronavirus Hotspot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?