കോവിഡ്-19: വൈദ്യുതി ഓഫീസില്‍ ഉപഭോക്താക്കള്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കുക
കാസര്‍കോട്: (https://ift.tt/39dIb8e) കൊവിഡ്- 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ നിയന്ത്രണം പാലിക്കണമെന്ന് വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് കെ എസ് ഇ ബി ഓഫീസുകള്‍. ഈ സാഹചര്യത്തില്‍ കെ എസ് ഇ ബിയിലെ ഏതെങ്കിലും ഒരു ജീവനക്കാരന് കോവിഡ്- 19 സ്ഥിതീകരിച്ചാല്‍ ആ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തിലാക്കേണ്ട സാഹചര്യം നിലവില്‍ വരും. അങ്ങനെ വന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍ ആവുകയും ഓഫീസ് അടച്ചിടേണ്ട സാഹചര്യത്തില്‍ എത്തുകയും ചെയ്യും.
അപകടം പതിയിരിക്കുന്ന മേഖലയായതിനാല്‍ മറ്റൊരു സെക്ഷന്‍ ഓഫീസിലെ ജീവനക്കാരെ കൊണ്ടു പ്രവര്‍ത്തനം നിലച്ച ഓഫീസിലെ ജോലികള്‍ ചെയ്യാന്‍ പറ്റാതെ വരും. മുഴുവന്‍ ജീവനക്കാരും നിരീക്ഷത്തില്‍ പോകേണ്ടി വന്നാല്‍ പുതുതായി വരുന്ന ജീവനക്കാരന് പ്രവര്‍ത്തനം നിലച്ച ഓഫീസിന്റെ ഏരിയയോ, ട്രാന്‍സ്‌ഫോര്‍മറുകളോ, ലൈയനുകളോ, എച്ച് ടി ഫീഡറുകളോ അറിയാന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യം വരാതിരിക്കാന്‍ മാന്യ ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ എല്ലാ പരാതികളും സെക്ഷന്‍ ഓഫീസില്‍ കയറി ഇറങ്ങാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഏകീകൃത കോള്‍ സെന്റര്‍ നമ്പര്‍ ആയ 1912 ല്‍ വിളിക്കുക.
വിളിക്കുന്ന വ്യക്തി തങ്ങളുടെ കണ്‍സ്യൂമര്‍ നമ്പരും, മെബൈല്‍ ഫോണ്‍ നമ്പരും പറ്റുമെങ്കില്‍ സെക്ഷന്‍ ഓഫീസിന്റെ പേരും പറഞ്ഞു കൊടുക്കുക. ബന്ധപ്പെട്ടവര്‍ നിങ്ങളുടെ വിളിപ്പുറത്ത് ഉണ്ടാകും. ഈ പ്രധിസന്ധി ഘട്ടത്തിലും ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ പരിശ്രമിക്കുന്നവരെ പിന്തുണച്ച് സര്‍ക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കെ എസ് ഇ ബി അധികൃതര്‍ വ്യക്തമാക്കുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, KSEB officers about Covid-19
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment