കൊവിഡ് 19; നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കലക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: (www.kvartha.com 27.03.2020) കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ സബ് കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് വ്യാഴാഴ്ച തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.

Thiruvananthapuram, News, Kerala, IAS Officer, Case, Anupam Mishra, IAS, Covid 19, case against Anupam Mishra IAS

Keywords: Thiruvananthapuram, News, Kerala, IAS Officer, Case, Anupam Mishra, IAS, Covid 19, case against Anupam Mishra IAS


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?