കൊവിഡ് 19; രോഗ വിവരം അറിയിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും കനത്ത പിഴയും, കര്‍ശന നിയമ നടപടികളുമായി ഒമാന്‍
മസ്‌കറ്റ്: (www.kvartha.com 26.03.2020) ഒമാനില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി ഒമാന്‍ സുപ്രീം കമ്മിറ്റി. രോഗ വിവിവരം അറിയിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും കനത്ത പിഴയുമായിരിക്കും ഉണ്ടാകുക. ക്വറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ ഉണ്ടാകും. രാജ്യത്തെ വിമാനത്തവാളങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കും.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 99 ആയതോടെയാണ് ശക്തമായ നടപടികളുമായി ഒമാന്‍ സുപ്രീം കമ്മറ്റി രംഗത്തെത്തിയത്. വ്യാഴാഴ്ച 15 പേര്‍ക്ക് കൂടി ഒമാനില്‍ കൊറോണ വൈറസ് പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് മരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈതി വ്യക്തമാക്കി. ഇതിനകം 17 പേര്‍ രോഗവിമുക്തരായെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: Muscat, News, Gulf, World, COVID19, Jail, Fine, Coronavirus, Oman, Authority, Covid 19; Oman authority will take strict action

Powered by Info News For You

Comments
Post a Comment