ജനതാ കര്‍ഫ്യുവിന് ഞങ്ങളിങ്ങനാണ് ഭായ്: കൊവിഡ്-19 മുന്‍ കരുതല്‍ വീട്ടിലിരുന്നും; കര്‍മ്മനിരതനായി പൊലീസിനെ നിയന്ത്രിച്ച് ഡിജിപി; എന്താവശ്യമുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

തിരുവനന്തപുരം: (https://ift.tt/33Nf0rL) പൊലീസിന്റെ ഭാഗത്ത് നിന്നും രോഗ പ്രതിരോധ മുന്‍കരുതലില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഉണ്ടാകുന്നത്. ജനതാ കര്‍ഫുവുമായി പൂര്‍ണ്ണമായും സഹകരിച്ചായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനം. പൊലീസ് സേനയെ വീട്ടിലിരുന്നാണ് ഡിജിപി നിയന്ത്രിക്കുന്നത്.

കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാന്‍ ജനമൈത്രി പൊലിസ് ഇടപെടുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിദേശ താമസിച്ചിരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് കൈമാറും. തനിച്ച് താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനവും വീടുകളില്‍ പൊലീസ് എത്തിക്കും. ജനത കര്‍ഫ്യു ദിവസമായ ഇന്ന് എന്താവശ്യമുണ്ടെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും ഡിജിപി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഒപ്പം അവര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ച വക്കുന്ന പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അഭിവാദ്യം അര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടം ഉണ്ടായാല്‍ മാത്രമെ പുറത്തിറങ്ങു എന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച് ഔദ്യോഗിക കാര്യങ്ങലെല്ലാം നിറവേറ്റിയത് വീട്ടിലിരുന്നാണ്.

News, Kerala, Thiruvananthapuram, Police, Behra, COVID19, Covid-19 Precautions DGP Warning

Keywords: News, Kerala, Thiruvananthapuram, Police, Behra, COVID19, Covid-19 Precautions DGP Warning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?