കോവിഡ്-19: കാസര്‍കോട് നഗരത്തില്‍ രാവിലെ തുറന്ന കടകള്‍ അടപ്പിച്ചു, ഹര്‍ത്താല്‍ പ്രതീതി

കാസര്‍കോട്: (https://ift.tt/2Wvmeib) കോവിഡ്- 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ അഞ്ചു മണിവരെ മാത്രമേ കടകള്‍ തുറക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും കലക്ടര്‍ നേരിട്ടെത്തി പോലീസിന്റെ സഹായത്തോടെ അടപ്പിച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മിക്ക കടകളും അടഞ്ഞുകടന്നു. കാസര്‍കോട് നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്.

ചില ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ചത്തേക്കും ആരാധാനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. കോവിഡ് സ്ഥിരീകരിച്ച ആറുപേരും ഇപ്പോള്‍ എറണാകുളത്ത് ചികിത്സയിലാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് കാസര്‍കോട് ജില്ലയിലെ എല്ലാ ബാര്‍ബര്‍ഷോപ്പുകളും അടച്ചു. അവിടെയുള്ള ക്ലബുകള്‍ മുഴുവനായും അടയ്ക്കും. കാസര്‍കോട് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നും ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Kasaragod shops closed
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?