കോവിഡ്-19: മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും കടുത്ത നിയന്ത്രണം
കുമ്പള: (https://ift.tt/2UlLPHV) കോവിഡ്- 19 രോഗം കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ മുസ്ലിം പള്ളികളില്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. ചില പള്ളികളില്‍ ജുമുഅ നിസ്‌കാരവും മറ്റു ചിലയിടങ്ങളില്‍ ജമാഅത്ത് നിസ്‌കാരങ്ങളും ഒഴിവാക്കി. കുമ്പള, ഉപ്പള ഭാഗങ്ങളില്‍ എല്ലാ പള്ളികളിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് ജുമുഅ നിസ്‌കാരവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങളും നടത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചത്.
കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് താലൂക്കിലെ ഒരു പ്രദേശത്തെ പള്ളിയില്‍ ജുമുഅ നിസ്‌കാരം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ചെര്‍ക്കളയില്‍ ഒരു മസ്ജിദിലും ജുമുഅ നിസ്‌കാരവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങളും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളികളില്‍ നിന്നും ജമാഅത്ത് നിസ്‌കാരങ്ങള്‍ ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബാങ്ക് വിളിച്ച ഉടനെ നിസ്‌കാരം നിര്‍വ്വഹിച്ച് വിശ്വാസികളെ പിരിച്ചുവിടാനും മിക്ക പള്ളി കമ്മിറ്റികളും തീരുമാനിച്ചത്. നേരത്തെ പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കി, വീട്ടില്‍ നിന്ന് വുളൂഅ് ചെയ്ത് ബാങ്കിന്റെ സമയത്ത് പള്ളിയിലെത്താന്‍ കഴിയുന്ന രീതിയില്‍ പള്ളിയിലേക്ക് പുറപ്പെടണമെന്നും ജമാഅത്ത് കഴിഞ്ഞയുടനെ പള്ളിയില്‍ നിന്നും പിരിഞ്ഞുപോകണമെന്നും മുസ്ലിം നേതാക്കള്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാങ്കൊലി മുഴങ്ങിയയുടന്‍ സുന്നത്ത് നിസ്‌കാര ശേഷം എല്ലാ പള്ളികളിലും ജമാഅത്ത് നിസ്‌കാരം നടക്കും. നിസ്‌കാരത്തിന് എത്തുന്നവര്‍ വീടുകളില്‍ നിന്നും നിസ്‌കാരത്തിനുപയോഗിക്കാനുള്ള വിരിപ്പ് കൊണ്ടുവരാനും നിര്‍ദേശമുണ്ട്. ബദിയടുക്ക, മേല്‍പറമ്പ്, തളങ്കര, കാസര്‍കോട് നഗരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെല്ലാം വിവധ ജമാഅത്തുകള്‍ പള്ളികളില്‍ നിസ്‌കാരത്തിനെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗികളും രോഗലക്ഷണങ്ങളുമുള്ളവരും കുട്ടികളും ഇപ്പോള്‍ പള്ളിയില്‍ പോകരുത്. വീടുകളില്‍ വെച്ച് തന്നെ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തു നിന്നും വന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കുകയും പള്ളിയിലും പൊതുസ്ഥലങ്ങളിലും പോകാതെ അടങ്ങി ഒതുങ്ങാന്‍ ശ്രദ്ധിക്കണം. നിക്കാഹ്, പഠന ക്ലാസുകള്‍ തുടങ്ങി പള്ളികളില്‍ നടക്കാറുള്ള പൊതു ചടങ്ങുകളും മഹല്ല് പരിധിയില്‍ നടക്കുന്ന വിവാഹം, അനുബന്ധ ചടങ്ങുകള്‍, സല്‍ക്കാരം, കുറ്റിയടിക്കല്‍ തുടങ്ങി ആളുകള്‍ കൂടുന്ന ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്നും ഭരണാധികാരുകളുടെ സന്ദേശം പൂര്‍ണമായും അംഗീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പള്ളികളില്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19; Restrictions for Group Prayers in Masjid
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment