കോവിഡ്-19: ഐസൊലേഷന്‍ ഐ സി യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച് ഐ വി മരുന്നുകള്‍ നല്കിത്തുടങ്ങി

കൊച്ചി: (https://ift.tt/2UhxqMO) കൊറോണ വൈറസ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച് ഐ വി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിത്തുടങ്ങി. ഐസൊലേഷന്‍ ഐ സി യുവില്‍ കഴിയുന്ന രോഗിക്കാണ് അവരുടെ അനുമതിയോടെ മരുന്ന് നല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നത്.

News, Kerala, Kochi, Ernakulam, Medical College, Foreigners, Diseased, Health, Hospital, Drugs, Covid-19: HIV medication for British citizen

ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും അനുമതി നല്‍കിയിരുന്നു. റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ എച്ച് ഐ വി മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ജില്ലാ കളക്ടര്‍ എസ് സുഹാസ് മുന്‍കൈയെടുത്താണ് മരുന്ന് ലഭ്യമാക്കിയത്. ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. കൊറോണ പരിശോധനയ്ക്ക് അയച്ച ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

Keywords: News, Kerala, Kochi, Ernakulam, Medical College, Foreigners, Diseased, Health, Hospital, Drugs, Covid-19: HIV medication for British citizen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?