കൊവിഡ് 19; സൗദിയില്‍ നിന്നു വന്ന് നിരീക്ഷണത്തില്‍ കഴിയാതെ ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ തിരിച്ചയച്ചു

കാസര്‍കോട്: (www.kasargodvartha.com 15.03.2020) സൗദിയില്‍ നിന്നു വന്ന് നിരീക്ഷണത്തില്‍ കഴിയാതെ ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ അവധി നല്‍കി തിരിച്ചയച്ചു. കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവറെയാണ് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരിച്ചയച്ചത്. രണ്ടു ദിവസത്തിന് മുമ്പാണ് സൗദിയില്‍ സന്ദര്‍ശനം കഴിഞ്ഞ് ഇദ്ദേഹം തിരിച്ചെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച ജോലിയില്‍ പ്രവേശിക്കുകയും പുത്തൂരിലേക്ക് ഒരു സര്‍വ്വീസ് നടത്തുകയും ചെയ്തു.

Kasaragod, Kerala, News, KSRTC, Driver, Top-Headlines, Trending, Covid, Covid 19; KSRTC driver sent back from work

വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമായപ്പോള്‍ പ്രശ്‌നമില്ലെന്നാണ് ലഭിച്ച നിര്‍ദേശം. അതനുസരിച്ചാണ് ജോലിക്ക് കയറ്റിയതെന്നുമാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും 14 ദിവസം വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, News, KSRTC, Driver, Top-Headlines, Trending, Covid, Covid 19; KSRTC driver sent back from work
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?