ആശങ്കയ്ക്ക് അറുതി: ട്രംപിന് കൊവിഡ് 19 ഇല്ലെന്ന് വൈറ്റ്ഹൗസ്
വാഷിങ്ടണ്‍ (www.evisionnews.co): അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസാണ് ട്രംപിന്റെ പരിശോധനാ ഫലം പുറത്തുവിട്ടത്. ട്രംപിനെ സന്ദര്‍ശിച്ച ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെയായിരുന്നു പരിശോധന നടത്തിയത്. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രസീല്‍ പ്രസിഡന്റിന്റെ ഫ്‌ളോറിഡ സന്ദര്‍ശനത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഡൊണാള്‍ഡ് ട്രംപും ഇദ്ദേഹവും ഒരുമിച്ച് ഫോട്ടോയും എടുത്തിരുന്നു. ഈ ചിത്രം ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment