കൊവിഡ് 19; കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു

കോട്ടയം: (www.kvartha.com 11.03.2020) കോട്ടയം മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 85 വയസുള്ള മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാലുപേരെ കൂടാതെ കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ 10 പേരാണ് കഴിയുന്നത്. ഇവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാനം അതീവ ജാഗ്രതയില്‍ തുടരുകയാണ്.

Kottayam, News, Kerala, Treatment, hospital, Critical, Doctor, Covid 19; One patient in critical condition

Keywords: Kottayam, News, Kerala, Treatment, hospital, Critical, Doctor, Covid 19; One patient in critical condition 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?