കൊവിഡ് 19; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 8 പേര്‍ അറസ്റ്റില്‍, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍
കണ്ണൂര്‍: (www.kvartha.com 12.03.2020) കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേര്‍ അറസ്റ്റില്‍. തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ്.
സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘം സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും. വ്യാജ പ്രചാരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ചാവും കേസെടുക്കുന്നത്. കൊവിഡ് 19 ബാധയെ സംബന്ധിച്ച് സര്‍ക്കാര്‍ വാര്‍ത്തകള്‍ അല്ലാത്തവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സ്ഥീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
Keywords: Kannur, News, Kerala, Health, Police, Case, Arrest, Arrested, Fake, Coronavirus, 8 arrested for spreading fake news on coronavirus

Powered by Info News For You

Comments
Post a Comment