കൊവിഡ് 19; രാജ്യത്ത് മരിച്ചവരുടെ എണ്ണം 5 ആയി
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2020) കൊവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയന്‍ പൗരനാണ് വെള്ളിയാഴ്ച മരിച്ചത്. ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. പഞ്ചാബില്‍ 72 കാരന്‍ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജര്‍മനിയില്‍ നിന്നും ഇറ്റലി വഴി മാര്‍ച്ച് ഏഴിന് ഇന്ത്യയിലെത്തിയ ആളാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്ത് 200 ഓളം പേരില്‍ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ലോകം കനത്ത ജാഗ്രതയില്‍ തുടരുകയാണ്. ലോകത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്ക് ഉയര്‍ന്നതോടെയാണ് മരണസംഖ്യ 10,049 ആയത്. ആഗോള തലത്തില്‍ ഇതുവരെ 2,45,671 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 88,441 പേര്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: New Delhi, News, National, Death, hospital, Treatment, Report, Covid 19, Punjab, Jaipur, Italian, Covid 19; Death toll in India rises to five

Powered by Info News For You

Comments
Post a Comment