കൊവിഡ് 19; സൗദിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കരുതിയിരിക്കുക, 5 വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും
റിയാദ്: (www.kvartha.com 04.03.2020) കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സൗദിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കരുതിയിരിക്കുക. ഇത്തരം കേസുകളിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിയോ കിംവദന്തിയോ പ്രചരിപ്പിക്കാന്‍ പാടില്ല, വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് തേടണം, ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയത്.
സൗദിയില്‍ രോഗബാധ സ്ഥിരീകിച്ചതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വിഡിയോകളും പോസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

Powered by Info News For You

Comments
Post a Comment