കൊവിഡ് 19; ഇറ്റലിയില്‍ മരണം 463 ആയി, രാജ്യം പൂര്‍ണമായും അടച്ചിട്ടതായി പ്രധാനമന്ത്രി
ഇറ്റലി: (www.kvartha.com 10.03.2020) ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ മരണം 463 ആയി. 9000 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലി പൂര്‍ണമായും അടച്ചിട്ടതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തുകയും യാത്രാ നിരോധനവും പ്രഖ്യാപിക്കുകയും ചെയ്തു.
തിങ്കളാഴ്ച മരണം 463 ആയി ഉയര്‍ന്നതോടെയാണ് ഇറ്റലി കര്‍ശന നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടു. എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നുവരെയാണ് അവധികളും വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Keywords: News, World, Italy, Health, Prime Minister, school, Covid 19, Lockdown, Covid 19; All of Italy is in lockdown

Powered by Info News For You

Comments
Post a Comment