കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, ഇറാനില്‍ മരണം 54

ബെയ്ജിങ്: (www.kvartha.com 02.03.2020) വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയില്‍ ഞായറാഴ്ച മാത്രം 42 പേര്‍ കൂടി മരിച്ചതോടെ ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,912 ആയി. പുതിയതായി 202 പേര്‍ക്കു കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് അഞ്ച് പേര്‍ക്ക് മാത്രമാണ്.

യുഎസില്‍ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ യുഎസില്‍ മരണം രണ്ടായി. 50ലേറെ പേര്‍ക്കു രോഗബാധ സംശയിക്കുന്നു. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ 34 പേര്‍ മരണത്തിന് കീഴടങ്ങി. ഓസ്‌ട്രേലിയയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാന്‍ കപ്പലില്‍നിന്നു തിരിച്ചു സിഡ്നിയിലെത്തിയ ആളാണു മരിച്ചത്. 63 രാജ്യങ്ങളിലാണ് ഇതുവരെ രോഗബാധ പടര്‍ന്നത്. 


ഇറനില്‍ 11 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 54 ആയി. 385 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇറാനില്‍ 978 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയില്‍ മരണം 22 ആയി. 476 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 4,212 ആയി. സിംഗപ്പൂരില്‍ 106 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു.

Keywords: Beijing, News, World, Health, Death, Coronavirus, Globally, China, Iran, US, Coronavirus; Deaths cross 3,000 globally


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?