രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്രം, ഇതില്‍ 32പേര്‍ വിദേശികള്‍; മഹാരാഷ്ട്രയില്‍ 11 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: (https://ift.tt/3a9PmzE) രാജ്യത്ത് തെലങ്കാനയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 223 ആയി. ഇതില്‍ 32 പേര്‍ വിദേശികളാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള എല്ലാ വിദേശികളുടെയും വിസയുടെ കാലാവധി ഏപ്രില്‍ 15 വരെ നീട്ടിനല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

News, National, India, New Delhi, Health, Diseased, Visa, Foreign, Italy, France, Philippines, Singapore, Covid-19 Central Government Data Says 258 People Infected

ഇന്ത്യയിലുള്ള വിദേശികളായ രോഗബാധിതരില്‍ 17 പേര്‍ ഇറ്റലി സ്വദേശികളാണ്. മൂന്ന് പേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. ലണ്ടനില്‍ നിന്ന് രണ്ടു പേരും കാനഡ, ഇന്തൊനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 50 കടന്നു. ഈ സാഹചര്യത്തില്‍ അടിയന്തര പ്രതിരോധം എന്ന നിലയില്‍ നാല് നഗരങ്ങള്‍ പൂര്‍ണമായും അടച്ചു. മുംബൈ, പുനെ, നാഗ്പൂര്‍, പിംപ്രി-ചിന്‍ച്വാദ് എന്നിവിടങ്ങളിലാണ് കടകളും ഓഫീസുകളും പൂര്‍ണമായും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ച്ച മുതല്‍ പുതുച്ചേരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. യാനം മേഖല ഉള്‍പ്പെട്ട പുതുച്ചേരിയിലെ പ്രധാന ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. നാലു പേരില്‍ കൂടുതല്‍ കൂട്ടം ചേരരുതെന്നാണ് നിര്‍ദ്ദേശം.

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖപരീക്ഷ മാറ്റിവച്ചു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഞായറാഴ്ച സര്‍വ്വീസ് നടത്തിലെന്ന് ഡെല്‍ഹി, ബെഗളൂരു, ചെന്നൈ മെട്രോ അധികൃതര്‍ അറിയിച്ചു.

എത്തിഹാദ് എയര്‍വേസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വ്വീസുകളും ഈ മാസം 22 മുതല്‍ 28 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ഡെല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Keywords: News, National, India, New Delhi, Health, Diseased, Visa, Foreign, Italy, France, Philippines, Singapore, Covid-19 Central Government Data Says 258 People Infected


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?