കൊവിഡ് 19; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 743 മരണം, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

റോം: (www.kasargodvartha.com 25.03.2020) ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ ചൊവ്വാഴ്ച മാത്രം 743 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 6,820 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണസംഖ്യ താഴ്ന്നത് ഇറ്റലിയില്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് ഉയരുകയായിരുന്നു. നിലവില്‍ അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 775 പേര്‍ മരിക്കുകയും ചെയ്തു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖല യുഎസ് ആയിരിക്കുമെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 18,891ആയി ഉയര്‍ന്നു.

 Rome, News, World, Health, COVID-19, Death, Coronavirus, Italy, US, Report, Italy coronavirus deaths rise by 743 in a day

Keywords: Rome, News, World, Health, COVID-19, Death, Coronavirus, Italy, US, Report, Italy coronavirus deaths rise by 743 in a day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?