കൊവിഡ് 19; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 651 പേര്‍, ആഗോളതലത്തില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കവിഞ്ഞു

റോം: (www.kvartha.com 23.03.2020) ലോകത്തെ മുഴുവന്‍ വിറപ്പിച്ച് പടരുന്ന കൊവിഡ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത് 651 പേര്‍. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഇറ്റലിയില്‍ ഒറ്റ ദിവസം മാത്രം മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് ഭീതിയില്‍ ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു. കൊവിഡ് ഭീതിയില്‍ ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്.

Rome, News, World, Health, Death, COVID19, Coronavirus, Global, Germany, Italy, Global death toll of coronavirus tops 14,600

Keywords: Rome, News, World, Health, Death, COVID19, Coronavirus, Global, Germany, Italy, Global death toll of coronavirus tops 14,600


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?