കൊവിഡ് 19; കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: (www.kvartha.com 28.03.2020) കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 225 ആയി. നിലവില്‍ 168 പേരാണ് ചികിത്സയിലുള്ളത്. ബാക്കി 57 പേര്‍ രോഗമുക്തി നേടി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര്‍ കുവൈത്ത് പൗരന്മാരും ഒരു സോമാലിയന്‍ പൗരന്‍, ഒരു ഇറാഖ് പൗരന്‍, ഒരു ബംഗ്ലാദേശി എന്നിവരാണുള്ളത്.
ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പൊതുമാപ്പും പ്രഖ്യാപിച്ചു. അതേ സമയം പൊതുമാപ്പ് പ്രഖ്യാപിച്ച് പരമാവധി വിദേശികളെ നാട്ടിലയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. കൂടാതെ, ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും.
Keywords: Kuwait, News, Gulf, World, COVID19, Treatment, Health, Indians, Report, Coronavirus, 17 covid cases including 2 indians reported in Kuwait
Powered by Info News For You

Comments
Post a Comment