കോവിഡ്-19: അതിര്‍ത്തികള്‍ അടച്ച് ഒമാന്‍; 17മുതല്‍ ഒമാന്‍ പൗരന്‍മാരല്ലാത്ത ആര്‍ക്കും രാജ്യത്ത് പ്രവേശനമില്ല
മസ്‌ക്കത്ത്: (www.kvartha.com 16.03.2020) കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ച് ഒമാന്‍. മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ കരവഴിയോ കടല്‍വഴിയോ ഒമാന്‍ പൗരന്‍മാരല്ലാത്ത ആര്‍ക്കും പ്രവേശനമില്ലെന്ന് അധികൃതര്‍ ഉത്തരവിട്ടു.
അതേസമയം വിമാനം വഴി ഗള്‍ഫ് രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം. പക്ഷേ ഒറ്റ നിബന്ധന മാത്രമേ ഉള്ളൂ. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ കഴിയാന്‍ സമ്മതമാണെന്ന് അറിയിച്ചാല്‍ മാത്രം ഒമാന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം.
രണ്ടാമത്തെ പ്രഖ്യാപനം വളരെ പ്രധാനപ്പെട്ടതാണ്. ഇനി മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതല്ല. ഇത്തരം ഒരു പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍.
കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാര്‍ത്ഥന നിര്‍ത്തിവെക്കാന്‍ അറിയിച്ചിരുന്നു. അതുപോലെ തന്നെ യു എ ഇയില്‍ 16വരെ വിസിറ്റിംഗ് വിസയ്ക്കും റസിഡന്‍സ് വിസയ്ക്കും അപേക്ഷിക്കാം. രാജ്യത്ത് വരികയും ചെയ്യാം. എന്നാല്‍ 17മുതല്‍ പുതിയ വിസിറ്റിംഗ് വിസയോ റസിഡന്‍ഷ്യല്‍ വിസയോ അനുവദിക്കില്ലെന്ന് യു എ ഇ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നിലവിലുള്ള റസിഡന്‍സ് വിസ പുതുക്കുന്നതിന് തടസമില്ല.
ഒമാനിലെ നിയന്ത്രണങ്ങളെ കുറിച്ച് ഫസ് ലു എന്ന യുവാവ് പറയുന്നത് കേള്‍ക്കാം;
Keywords: Covid-19: Oman closes borders; Since 17, no one other than a citizen of Oman has access to the country, Muscat, News, Health, Health & Fitness, Trending, Video,Oman, UAE, Visit, Visa, Gulf, World.

Powered by Info News For You

Comments
Post a Comment