കൊവിഡ് 19; തമിഴ്‌നാട്ടില്‍ ആദ്യ മരണം, രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി


ന്യൂഡെല്‍ഹി: (www.kvartha.com 25.03.2020) തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മധുര അണ്ണാനഗര്‍ സ്വദേശിയായ 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍. നേരത്തെ മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി. 40ഓളം പേര്‍ രോഗത്തില്‍ നിന്നും ഇത് വരെ സുഖം പ്രാപിച്ചിട്ടുണ്ട്. അതേസമയം വൈറസ് പടരുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ രാജ്യമൊന്നാകെ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നതിന് കര്‍ശനമായ നിയന്ത്രണാങ്ങളുണ്ടാകും.


Keywords: New Delhi, News, National, COVID19, Health, Death, Lockdown, Tamil Nadu, Report, Coronavirus, Tamil Nadu reports first case of Coronavirus  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?