ബൈക്കില്‍ ട്രിപ്പിളുമായി ഹെല്‍മറ്റില്ലാതെ ചെത്തിനടന്ന് 17കാരന്‍; കൈയ്യോടെ പിടികൂടി പൊലീസ്; 25 വയസ്സുവരെ ഡ്രൈവിങ് ലൈസന്‍സ് നല്‍കരുതെന്നും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദു ചെയ്യാനും ശുപാര്‍ശ; മാതാവിനെതിരെ 3 വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തി
നിലമ്പൂര്‍: (www.kvartha.com 20.03.2020) ബൈക്കില്‍ ട്രിപ്പിളുമായി ഹെല്‍മറ്റില്ലാതെ ചെത്തിനടന്ന 17കാരനെ കൈയ്യോടെ പിടികൂടി പൊലീസ്. സംഭവത്തില്‍ മകന് ബൈക്ക് നല്‍കിയ മാതാവിനെതിരെ കേസെടുത്ത പൊലീസ് 25 വയസ്സുവരെ ഡ്രൈവിങ് ലൈസന്‍സ് നല്‍കരുതെന്നും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദു ചെയ്യാനും ശുപാര്‍ശ നല്‍കി. മാതാവിനെതിരെ മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
പിതാവിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജനതപ്പടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നുപേരുമായി എത്തിയ ബൈക്ക് എസ് ഐ എം ശശികുമാര്‍ ആണ് തടഞ്ഞത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
ചോദ്യം ചെയ്തപ്പോള്‍ ബാങ്കില്‍ ഭവന വായ്പ അടയ്ക്കാന്‍ മാതാവ് ബൈക്കുമായി പറഞ്ഞു വിട്ടതാണെന്നാണ് മയ്യം താനി സ്വദേശിയായ കൗമാരക്കാരന്റെ മറുപടി. വഴിക്കുവച്ചു സുഹൃത്തുക്കളെയും കയറ്റിയതാണ്. തുടര്‍ന്ന് മാതാവിനെ വിളിച്ചുവരുത്തിയാണ് മകനെ വിട്ടയച്ചത്.
ബൈക്ക് കോടതിയില്‍ ഹാജരാക്കി. കുട്ടികളെ ബൈക്കോടിക്കാന്‍ അനുവദിച്ചതിന് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അമ്മമാര്‍ക്കെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുക്കുന്നത്.
Keywords: Bike driving 17 year old; petty case charge against mother in Ernakulam, News, Police, Vehicles, Bike, Student, Court, Mother, Children, Friends, Kerala.

Powered by Info News For You

Comments
Post a Comment