പാലക്കാട് ജില്ലയിലെ മാധ്യമങ്ങളുടെ 15ഓളം വാഹനങ്ങള്‍ അണുവിമുക്തമാക്കി അഗ്‌നിശമനസേന

പാലക്കാട്: (www.kvartha.com 29.03.2020) പാലക്കാട് ജില്ലയിലെ മാധ്യമങ്ങളുടെ 15ഓളം വാഹനങ്ങള്‍ അണുവിമുക്തമാക്കി അഗ്‌നിശമനസേന. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ മാധ്യമങ്ങളുടെ വാഹനങ്ങള്‍ ജില്ലാ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയത്. പത്ര- ദൃശ്യ മാധ്യമങ്ങളുടേതുള്‍പ്പടെ പതിനഞ്ചോളം വാഹനങ്ങളാണ് അണുവിമുക്തമാക്കിയത്.

ജില്ലാ അഗ്‌നിശമനസേന മേധാവി അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ രാവിലെ അഗ്നിശമനസേന വിഭാഗത്തിന്റെ ഗ്രൗണ്ടിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ്‌പോണ്‍സ് ഫയര്‍ ടെന്‍ഡറില്‍ നിറച്ച് ഉയര്‍ന്ന മര്‍ദത്തില്‍ പമ്പ് ചെയ്താണ് ശുചീകരണ പ്രവര്‍ത്തനം.

Palakkad, News, Kerala, Journalist, Vehicles, Media, COVID19, Sterilize, Covid 19; Firefighters sterilize media vehicles

Keywords: Palakkad, News, Kerala, Journalist, Vehicles, Media, COVID19, Sterilize, Covid 19; Firefighters sterilize media vehicles


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?