ചൈനയും യൂറോപ്പും കഴിഞ്ഞാല്‍ കോവിഡിന്റെ പ്രഭവകേന്ദ്രമായി ഇന്ത്യ മാറും; വൈറസ് വ്യാപനത്തിന് സാധ്യത ഏറെയെന്ന് വിദഗ്‌ധര്‍, ഏപ്രില്‍ 15ഓട് കൂടി പത്തിരട്ടിയോളം രോഗബാധിതര്‍, കടുത്ത ആശങ്കയിൽ രാജ്യം
ന്യൂഡെൽഹി: (www.kvartha.com 19.03.2020) ചൈനക്കും ഇറ്റലിക്കും പിന്നാലെ ഏറ്റവുമധികം കൊറൊണ വൈറസ് വ്യാപിക്കാനുള്ള സാധ്യത ഇന്ത്യയിലെന്ന് വിദഗ്‌ധർ. നിലവിൽ രാജ്യത്തെ കൊറോണ വൈറസ് വ്യാപനം താരതമ്യേന ചെറുതാണെന്നും എന്നാല്‍ ഏപ്രില്‍ 15ഓടെ ഇതില്‍ പത്തിരട്ടി വർധനക്കുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇതൊരു വലിയ ദുരന്തമാണെന്ന് ആളുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടില്ലെന്നും ആഴ്ചകൾ പിന്നിടുമ്പോൾ രോഗബാധിതരുടെ എണ്ണം കൂടുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയെന്ന മഹാമാരി അമേരിക്കയിൽ 22 ലക്ഷം പേരുടെയും ബ്രിട്ടനിൽ അഞ്ചു ലക്ഷം പേരുടെയും ജീവനെടുക്കുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയെയും ആശങ്കപ്പെടുത്തിയുള്ള പഠനം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ ജനസാന്ദ്രത രോഗം ഫലപ്രദമായി ചെറുക്കുന്നതിന് വെല്ലുവിളിയാവുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇത് 148 ആയിരുന്നു. ചേരികളിൽ വൈറസ് വ്യാപനം ഉണ്ടായാൽ അത് അതിവേഗം പടരാനുള്ള സാധ്യതയും ഇവർ എടുത്തു പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്ന് വൈദ്യശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്.
ലക്ഷണം പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന്‍ ദക്ഷിണകൊറിയക്ക് കഴിഞ്ഞെങ്കില്‍ ഇന്ത്യയിലിത് ഏറെ ദുഷ്കരമാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.രാജ്യത്തെ പരിശോധനകള്‍ അപര്യാപ്‌തമാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപമുയരുന്നുണ്ട്. അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകാത്തതും പ്രശ്നത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വ്യാപനം കാര്യക്ഷമമായി തടയാനായില്ലെങ്കില്‍ ഇത് മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വൈറസ് വ്യാപനം തടയാൻ കാര്യക്ഷമവും സമഗ്രവുമായ നടപടികൾ കൈക്കൊള്ളുമെന്നും ഇതിനായി ഏതറ്റം വരെ പോകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനക്കായി സ്വകാര്യലാബുകളെ ഉപയോഗിക്കാമെന്ന തീരുമാനമെടുത്തിട്ടുണ്ട്. വന്‍നഗരങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയും പരിശോധന കര്‍ശനവുമാക്കി. പരീക്ഷകൾ മാറ്റിവെച്ചു. ഇന്ത്യയില്‍ ഇതുവരെ 151 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
Summary: Could India be the next Coronavirus hotspot with an 'avalanche' of cases?

Powered by Info News For You

Comments
Post a Comment