സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നത് സൗദി അറേബ്യ 15 ദിവസത്തേക്ക് നിര്‍ത്തിവച്ചു; ആരോഗ്യ-ഭക്ഷണ മേഖലകള്‍ പ്രവര്‍ത്തിക്കും; നിയന്ത്രണം കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി

റിയാദ്: (www.kvartha.com 18.03.2020) സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നത് 15 ദിവസത്തേക്ക് സൗദി അറേബ്യ നിര്‍ത്തിവച്ചു. എന്നാല്‍ ആരോഗ്യ-ഭക്ഷണ മേഖലകള്‍ക്ക് നിയന്ത്രണം ബാധകമല്ല. കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്  അധികൃതരുടെ ഈ തീരുമാനം. സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി ബുധനാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Saudi Arabia suspends work in private sectors except health and food for 15 days, Riyadh, News, Health, Health & Fitness, Media, Report, Mosque, Hotel, Saudi Arabia, Gulf, World

സൗദി അറേബ്യയില്‍ ഇതുവരെ 171 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് തടയാന്‍ ഫലപ്രദമായ നടപടികളാണ് സൗദി അറേബ്യ കൈകൊള്ളുന്നത്. ഇതിന്റെ ഭാഗമായി പള്ളികളിലെ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയും സിനിമാ തിയേറ്ററുകളും,ഹോട്ടലുകളും, മാളുകളും, പാര്‍ക്കുകളും മറ്റും അടച്ചുപൂട്ടുകയും ചെയ്തു. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി.

Keywords: Saudi Arabia suspends work in private sectors except health and food for 15 days, Riyadh, News, Health, Health & Fitness, Media, Report, Mosque, Hotel, Saudi Arabia, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?